യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ ദുരിതത്തില്‍: എസ്ഡിപിഐ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

സൗദിയിലേക്ക് പോയവര്‍ രാജ്യാതിര്‍ത്തി അടച്ചതിനാല്‍ സൗദിയില്‍ പ്രവേശിക്കാനാവാതെ യുഎയില്‍ കുടങ്ങിക്കിടക്കുകയാണ്. സൗദിയിലെ വിസ കാലാവധി തീര്‍ന്നവരായ, യുഎഎയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Update: 2021-02-07 14:26 GMT

തിരുവനന്തപുരം: യുഎഇയില്‍ കുടുങ്ങിയ പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം നല്‍കി.

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ നിരവധിയായ പ്രതിസന്ധികളാണ് നേരിടുന്നത്. സൗദിയില്‍ നിന്നുള്‍പ്പെടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ തീരാദുരിതത്തിലായിരിക്കുന്നു. സൗദിയിലേക്ക് പോയവര്‍ രാജ്യാതിര്‍ത്തി അടച്ചതിനാല്‍ സൗദിയില്‍ പ്രവേശിക്കാനാവാതെ യുഎയില്‍ കുടങ്ങിക്കിടക്കുകയാണ്. സൗദിയിലെ വിസ കാലാവധി തീര്‍ന്നവരായ, യുഎഎയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

സൗദിയിലേക്ക് പോകാനാവാതെ യുഎഇയില്‍ കഴിയുന്നവര്‍ക്ക് അവിടെ സര്‍ക്കാര്‍ ചെലവില്‍ താമസവും ഭക്ഷണവും ഉറപ്പാക്കണം. കുറഞ്ഞ വേതനത്തിനു ജോലി ചെയ്തിരുന്നവര്‍ക്കും അവരുടെ കുടംബത്തിനും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. യുഎഇയില്‍ കുടുങ്ങിയ പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് വിദേശ കാര്യമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും മജീദ് ഫൈസി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Tags: