'ലോസ്‌പെക്റ്റി'നെതിരേ അപവാദ പ്രചാരണം; നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

Update: 2021-04-16 17:39 GMT

കൊച്ചി: നിയമവിദ്യാര്‍ഥി സംഘടനയായ 'ലോസ്‌പെക്റ്റ്' സംസ്ഥാന കമ്മിറ്റിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ലോസ്‌പെക്റ്റിന്റെ പുതിയ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ ഉപയോഗിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരേയാണ് ലോസ്‌പെക്റ്റ് കണ്‍വീനര്‍ സാകിയ്യ റഷീദ് ഡിജിപിക്ക് പരാതി നല്‍കിയത്. ഹിന്ദു ഗസറ്റ് എന്ന ഫേസ്ബുക് പേജിലും കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയുമാണ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി നിയമ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയെ തീവ്രവാദ-ഭീകരവാദ ചാപ്പ കുത്തി തികച്ചും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും സകിയ്യ റഷീദ് ആവശ്യപ്പെട്ടു.

Exception campaign against 'lawspect'; Complaint to DGP

Tags:    

Similar News