മൂലംമ്പിള്ളി കുടിയിറക്കലിന് ഇന്ന് 13 വര്‍ഷം;വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍

2008 ഫെബ്രുവരി 6 നാണ്് വല്ലാര്‍പാടം ഐ സി സി റ്റി കണ്ടെയ്നര്‍ ടെര്‍മിനലിനു വേണ്ടി മൂലംമ്പിള്ളിയില്‍ ബലം പ്രയോഗിച്ച് വീടുകള്‍ തകര്‍ത്ത് കുടിയിറക്കിയത്. പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് മൂലംമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മേനേകയില്‍ ആരംഭിച്ച ജനകീയ സമരം 2008 മാര്‍ച്ച് 19ന് സര്‍ക്കാര്‍ മൂലംമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തതിനു ശേഷമാണ് അവസാനിപ്പിച്ചത്. പാക്കേജിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കുവാന്‍ ഈ കാലയളവില്‍ ഒട്ടനവധി സമരങ്ങള്‍ കുടിയിറക്കപ്പട്ട 316 കുടുംബങ്ങള്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്

Update: 2020-02-06 04:06 GMT
മൂലംമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ പുനനരധിവാസത്തിനായി നടത്തിയ സമരം(ഫയല്‍ ഫോട്ടോ)

കൊച്ചി: മൂലംമ്പിള്ളി കുടിയിറക്കലിന് ഇന്ന് 13 വര്‍ഷം പൂത്തിയാകുമ്പോഴും പുനരധിവാസ പാക്കേജ് ഇപ്പോഴും അനിശ്ചിതത്തില്‍.2008 ഫെബ്രുവരി 6 നാണ് വല്ലാര്‍പാടം ഐ സി സി റ്റി കണ്ടെയ്നര്‍ ടെര്‍മിനലിനു വേണ്ടി മൂലംമ്പിള്ളിയില്‍ ബലം പ്രയോഗിച്ച് വീടുകള്‍ തകര്‍ത്ത് കുടിയിറക്കിയത്. പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് മൂലംമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മേനേകയില്‍ ആരംഭിച്ച ജനകീയ സമരം 2008 മാര്‍ച്ച് 19ന് സര്‍ക്കാര്‍ മൂലംമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തതിനു ശേഷമാണ് അവസാനിപ്പിച്ചത്. പാക്കേജിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കുവാന്‍ ഈ കാലയളവില്‍ ഒട്ടനവധി സമരങ്ങള്‍ കുടിയിറക്കപ്പട്ട 316 കുടുംബങ്ങള്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ മേനേകയിലെ സമരപന്തലില്‍ നടത്തിയിരുന്ന പട്ടിണിസമരവും, സത്യാഗ്രഹവുമൊക്കെ ഇതില്‍ പെടും. മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, ഏലൂര്‍, കടുങ്ങല്ലൂര്‍, ഇടപ്പിള്ളി നോര്‍ത്ത്, ഇടപ്പിള്ളി സൗത്ത് വില്ലേജുകളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ ഏഴു പുനരധിവാസ സൈറ്റുകളില്‍ ആകെ 46 വീടുകളാണ് സ്വന്തം ചിലവില്‍ വയ്ക്കാനായത്. മുളവുകാട്, കടമക്കുടി വില്ലേജുകളില്‍ പെട്ട പുനരധിവാസ ഭൂമികളില്‍ സിആര്‍ഇസഡ് നിയമത്തിന്റെ പേരില്‍ പലര്‍ക്കും കെട്ടിട നിര്‍മ്മാണ അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തുതിയൂര്‍ ഇന്ദിരാനഗര്‍, തുതിയൂര്‍ ആദര്‍ശ് നഗര്‍ എന്നിവിടങ്ങളില്‍ നല്‍കിയിരിക്കുന്ന നികത്തുഭൂമികള്‍ വീടുവയ്ക്കാന്‍ പാകത്തിന് ഉറപ്പില്ലാത്തതിനാലും, സ്ഥലത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിച്ച സ്‌കെച്ച് നല്‍കാത്തതിനാലും വീടുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പട്ടയം ലഭിച്ചവര്‍. ഇതിനോടകം 29 പേര്‍ പുനരധിവാസപാക്കേജിന്റെ ആനുകൂല്യം ലഭിക്കാതെ മരിച്ചു.

നഷ്ടപരിഹാര തുകയില്‍ നിന്നും വസൂലാക്കിയ 12 ശതമാനം വരുമാന നികുതി യോ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും പാലിക്കപ്പെടുവാന്‍ സര്‍ക്കാരിന് കഴിഞ്ഞട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കുന്നത് വരെ പ്രതിമാസം 5000 രൂപ വീതം വീട്ടു വാടക നല്‍കണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ 2013 ന് ശേഷം വീട്ട് വാടക ഒന്നും തന്നെ നല്‍കിയട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായിട്ടുള്ള ഒരു മോണീറ്ററിംഗ് കമ്മിറ്റി ഉണ്ടെങ്കിലും പുതിയ കലക്ടര്‍ ചാര്‍ജെടുത്തതിനു ശേഷം ഇതുവരെയും കമ്മിറ്റി കൂടിയിട്ടല്ല. ഡെപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ള ഒരു സ്ഥിരം പുനരധിവാസ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന നിരന്തരമായ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് മൂലംമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ പറഞ്ഞു. 

Tags:    

Similar News