ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ വെള്ളത്തില്‍

കമ്പനിപ്പടി,ബസാര്‍ മേഖലകളിലാണ് രൂക്ഷമായ കടലാക്രണം നേരിടുന്നത്. ഇവിടെ നിരവധി വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്

Update: 2021-05-13 09:32 GMT

കൊച്ചി: കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാകുന്നു.ചെല്ലാനത്ത് കമ്പനിപ്പടി,ബസാര്‍ മേഖലകളിലാണ് രൂക്ഷമായ കടലാക്രണം നേരിടുന്നത്. ബസാര്‍ മേഖലയിലാണ് രൂക്ഷമായ കടല്‍കയറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവിടെ മാത്രമായി നൂറോളം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്.കടലാക്രമണത്തെ തുടര്‍ന്ന് അമ്പതോളം വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്.


ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്വന്തം നിലയില്‍ മണല്‍ച്ചാക്കുകള്‍ നിറച്ചു മറ്റും കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തുകൂടിയാണ് ചെല്ലാനം.


കൊവിഡ് രോഗബാധയ്ക്ക് പിന്നലെ കടാലക്രമണം കൂടി ശക്തമായതോടെ ഇരട്ടി ദുരിതമാണ് മേഖലയിലുള്ള വര്‍ നേരിടുന്നത്. കടല്‍ഭിത്തി നിര്‍മിച്ച് ചെല്ലാനം പ്രദേശത്തെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യമായി പ്രദേശവാസികള്‍ നാളുകളായി സമരത്തിലാണെങ്കിലും നാളിതുവരെ ഇതിനു പരിഹാരമായിട്ടില്ല.

Tags:    

Similar News