സിറിയയിലെ സൈനിക നടപടി:'തീവ്രവാദികള്‍' പിന്‍മാറുകയാണെങ്കില്‍ സൈനിക നടപടി ഇന്ന് രാത്രി അവസാനിപ്പിക്കും- ഉര്‍ദുഗാന്‍
ലക്ഷ്യം കാണുന്നത് വരെ ഒരു വന്‍ ശക്തിക്കും തങ്ങളുടെ സൈനിക മുന്നേറ്റത്തിന് തടയിടാന്‍ കഴിയില്ല. ഉടന്‍ സൈനിക നടപടി അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് വന്‍ ശക്തികള്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഉര്‍ദുഗാന്‍ നിലപാട് വ്യക്തമാക്കിയത്.
ആങ്കറ: മേഖലയിലെ കുര്‍ദ് പോരാളികള്‍ അവരുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് നിര്‍ദിഷ്ട സുരക്ഷിത മേഖലയില്‍നിന്ന് പിന്‍മാറുന്നത് വരെ വടക്കന്‍ സിറിയയിലെ സൈനിക നടപടി തുടരുമെന്ന് ഉര്‍ദുഗാന്‍. അവര്‍ ഉടന്‍ പിന്മാറിയാല്‍ തങ്ങള്‍ ഇന്ന് രാത്രി ആക്രമണം അവസാനിപ്പിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ലക്ഷ്യം കാണുന്നത് വരെ ഒരു വന്‍ ശക്തിക്കും തങ്ങളുടെ സൈനിക മുന്നേറ്റത്തിന് തടയിടാന്‍ കഴിയില്ല. ഉടന്‍ സൈനിക നടപടി അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് വന്‍ ശക്തികള്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഉര്‍ദുഗാന്‍ നിലപാട് വ്യക്തമാക്കിയത്. കുര്‍ദ് പോരാളികളുമായി നേരിട്ടോ പരോക്ഷമോ ആയ ചര്‍ച്ചയില്ല. അവര്‍ 'ആയുധങ്ങള്‍ താഴെയിടുക'യും അവരുടെ എല്ലാ കെണികളും നശിപ്പിച്ച് തങ്ങളുടെ നിര്‍ദ്ദിഷ്ട സുരക്ഷിത മേഖലയില്‍ നിന്ന് പുറത്തുകടക്കുകയുമാണ് ആക്രമണം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം.വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ മന്‍ബിജ് മുതല്‍ ഇറാഖി അതിര്‍ത്തി വരെ നീളുന്ന പ്രദേശം തങ്ങള്‍ വേഗത്തില്‍ സുരക്ഷിതമാക്കുമെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
കുര്‍ദ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനെ (എസ്ഡിഎഫ്)തുര്‍ക്കി ഒരു 'തീവ്രവാദ സംഘടന'യായാണ് പരിഗണിക്കുന്നത്.