കശ്മീരില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് കേന്ദ്രം

Update: 2019-02-19 08:03 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ പൊതുതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ആവശ്യത്തില്‍ രേഖാമൂലം കാരണങ്ങള്‍ ബോധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു. പൊതുതിരഞ്ഞെടുപ്പിനൊപ്പം കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലെ നിലവിലെ സംഭവവികാസങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജമ്മുകശ്മീര്‍ ഭരണകൂടവും കേന്ദ്രസര്‍ക്കാരും കശ്മീരിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags:    

Similar News