സുല്‍ത്താന്‍ ബത്തേരിയില്‍ വയോധികന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Update: 2021-06-26 04:12 GMT

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ബീിവറേജ് കടയ്ക്കു സമീപം വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി സ്വദേശിയായ ആനിമൂട്ടില്‍ വീട്ടില്‍ പീതാംബരന്‍(62) ആണ് മരിച്ചത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാള്‍ മുമ്പ് ആലപ്പി പാഴ്‌സല്‍ സര്‍വീസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. മരിച്ചയാളുടെ ദേഹത്ത് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പോലിസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി.

Elderly man found dead in Sultan Bathery; Suspicion of murder

Tags:    

Similar News