മുര്‍സിയുടെ സ്വാഭാവിക മരണത്തെ യുഎന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഈജിപ്ത്

കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയില്‍ വെച്ച് മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടതാണ് ഈജിപ്തിനെ ചൊടിപ്പിച്ചിരിക്കുന്നത്.

Update: 2019-06-19 09:08 GMT

കെയ്‌റോ: 'സ്വതന്ത്ര അന്വേഷണം' ആവശ്യപ്പെട്ടതിലൂടെ രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയുടെ കോടതിയിലെ മരണത്തെ യുഎന്‍ 'രാഷ്ട്രീയവത്കരിക്കാന്‍' ശ്രമിക്കുകയാണെന്ന് ഈജിപ്ത്.

കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയില്‍ വെച്ച് മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടതാണ് ഈജിപ്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണമോ സമാനമായ മറ്റു ഏജന്‍സികളോ അന്വേഷണം നടത്തണമെന്നും കുടുംബം ഉന്നയിച്ച കാര്യങ്ങളിലും അദ്ദേഹത്തിന്റെ ജയില്‍ കാലയളവിലെ രോഗാവസ്ഥയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് റൂപര്‍ട് കോള്‍വില്ലെ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് യുഎന്‍ മനുഷ്യാവകാശ വിഭാഗം കഴിഞ്ഞ ആറ് വര്‍ഷത്തെ ജയില്‍ കാലയളവില്‍ അദ്ദേഹത്തിന് നല്‍കിയ ചികിത്സയുടെ മുഴുവന്‍ വശങ്ങളും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന യുഎന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് റൂപര്‍ട് കോള്‍വില്ലെയുടെ ആവശ്യത്തെ ശക്തമായി അപലപിക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അഹമ്മദ് ഹാഫിസ് പറഞ്ഞു.സ്വഭാവിക മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും ഹാഫിസ് ആരോപിച്ചു.

Tags:    

Similar News