ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു

Update: 2021-05-05 01:44 GMT

പത്തനംതിട്ട: മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു. 103 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. രാത്രി വൈകിയായിരുന്നു അന്ത്യം. മാര്‍േതാമ്മ സഭയുടെ മേലധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ അദ്ദേഹം 2007 മുതല്‍ വിശ്രമത്തിലായിരുന്നു.

    1918 ഏപ്രില്‍ 27ന് മാര്‍ത്തോമാ സഭയിലെ പ്രമുഖ വൈദികനിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ ഇ ഉമ്മന്‍ അച്ചന്റെയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായാണ് ജനിച്ചത്. പമ്പാ തീരത്ത് മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, ആലുവ യു.സി കോളജില്‍ ബിരുദ പഠനം, ബംഗ്ലൂരു, കാന്റര്‍ബെറി എന്നിവിടങ്ങളില്‍ വേദശാസ്ത്ര പഠനം എന്നിവ പൂര്‍ത്തിയാക്കി. 1940 ജൂണ്‍ മൂന്നിന് വികാരിയായി ഇരവിപേരൂര്‍ പള്ളിയില്‍ ഔദ്യോഗിക തുടക്കം. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. 1953 മെയ് 21ന് റമ്പാന്‍ പട്ടവും 23ന് എപ്പിസ്‌കോപ്പയുമായി. 1978ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത, 1999 മാര്‍ച്ച് 15ന് ഒഫീഷ്യറ്റിംഗ് മെത്രാപ്പോലീത്ത എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒക്ടോബര്‍ 23ന് മെത്രാപ്പൊലീത്തയായി. 2018ലാണ് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്.

Dr. Philip Mar Chrysostom the Great Metropolitan dies

Tags:    

Similar News