വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ചിത്രങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍

ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്.

Update: 2022-02-24 02:09 GMT

കൊച്ചി: ആലുവയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍.

ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പ്രതിയായ ഡോക്ടര്‍ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇവ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പോലിസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News