ആയുധവുമായി പ്രകടനം നടത്തിയെന്ന കേസ്: അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

Update: 2024-09-12 13:28 GMT

പാലക്കാട്: പാലക്കാട് ടൗണിലൂടെ ആയുധം കൈവശം വച്ച് പ്രകടനം നടത്തിയെന്ന കേസില്‍ അഞ്ച് എസ് ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. എസ് ഡിപിഐ പ്രവര്‍ത്തകരായ ഷഫീഖ്, അക്ബര്‍ അലി, അസറുദ്ദീന്‍, അഷ്ഫാഖ്, റാഷിക് റഹ്മാന്‍ എന്നിവരെയാണ് പാലക്കാട് സിജെഎം കോടതി വെറുതെ വിട്ടത്. 2019 ഒക്ടോബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ എട്ട് സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എസ് ഡിപി ഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ് കോടതിയില്‍ ഹാജരായി.

Tags: