ജനാധിപത്യം ഇന്ത്യയുടെ വികസനത്തിന് തടസ്സമെന്ന് ജൂന്‍ജൂന്‍വാല

എന്നാലും, ഇന്ത്യയ്ക്കു ജനാധിപത്യം ആവശ്യമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-05-22 16:48 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനത്തിന് ഏറ്റവും വലിയ തടസ്സം ജനാധിപത്യമാണെന്നും ഇത്തവണ എന്‍ഡിഎ മുന്നണി 300 സീറ്റ് നേടുമെന്നുംഓഹരി മാര്‍ക്കറ്റ് ഭീമന്‍ രാകേഷ് ജുന്‍ജൂന്‍വാല. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചോദ്യങ്ങളോടു പ്രതികരിക്കവെയാണു വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ വികസനത്തെ ഏറ്റവും കൂടുതല്‍ പരിമിതപ്പെടുത്തുന്ന ഘടകം ജനാധിപത്യമാണ്. എന്നാലും, ഇന്ത്യയ്ക്കു ജനാധിപത്യം ആവശ്യമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോക്രാറ്റിക് സമ്പ്രദായം തന്നെ വലിയ പരിമിതിയാണ്. ഇത് കാലവും സാങ്കേതിക വിദ്യയും പരിഹരിക്കും. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് 250 സീറ്റും സഖ്യകക്ഷികള്‍ക്ക് 50 സീറ്റും ഉള്‍പ്പെടെ എന്‍ഡിഎ 300 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ വരാന്‍ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ ഫലം ഓഹരി വിപണിയില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ വന്നാല്‍ വിപരീത ഫലമുണ്ടാക്കും. എന്നാല്‍, എന്‍ഡിഎ വീണ്ടും വരാതിരിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും ജുന്‍ജുന്‍വാല പറഞ്ഞു.


Tags:    

Similar News