സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയെ 'പാഠം പഠിപ്പിക്കാനൊരുങ്ങി' ഐസ

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ പഠിച്ച പാഠങ്ങള്‍ മറന്ന നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ അയച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Update: 2019-09-25 11:26 GMT

ന്യൂഡല്‍ഹി: കേന്ദ്ര ധന- കോര്‍പ്പറേറ്റ് കാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വിദ്യാര്‍ഥികാലയളവിലേക്ക് തിരിച്ച് നടത്താനൊരുങ്ങുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ പഠിച്ച പാഠങ്ങള്‍ മറന്ന നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ അയച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സിപിഐ(എംഎല്‍)യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ ഐസയുടെ നേതൃത്വത്തിലാണ് ധനമന്ത്രിയ്ക്ക് പുസ്തകങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് നിര്‍മ്മല സീതാരാമനും ബിജെപിയും ആണ് ഉത്തരവാദികള്‍ എന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്. ഈ മാസം 27ന് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്.

പ്രസിദ്ധമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മ്മല സിതാരാമന്‍ സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും മറന്നുപോയിരിക്കുന്നുവെന്ന് ഐസ ഡല്‍ഹി അധ്യക്ഷ കവാല്‍പ്രീത് കൗര്‍ പറഞ്ഞു. കോളജുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് നിര്‍മല സീതാരാമന് നേരിട്ട് നല്‍കാനാണ് ശ്രമമെന്നും അത് സാധിച്ചില്ലെങ്കില്‍ അയച്ചു കൊടുക്കുമെന്നും കവാല്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News