കെജ്‌രിവാള്‍ വീണ്ടും ന്യൂഡല്‍ഹിയില്‍; എഎപി 70 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

കഴിഞ്ഞ തവണ ആറ് വനിതകള്‍ക്കു സീറ്റ് നല്‍കിയപ്പോള്‍ ഇക്കുറി 8 വനിതകള്‍ക്ക് ഇടംനല്‍കി

Update: 2020-01-14 18:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 70 മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി(എഎപി) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസത്തോളം ബാക്കി നില്‍ക്കെയാണ് ഭരണകക്ഷയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിയുടെ 46 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കും. പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍നിന്ന് ജനവിധി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പര്‍ഗഞ്ചില്‍ മല്‍സരിക്കും. ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. അതേസമയം, 15 സിറ്റിങ് എംഎല്‍എമാര്‍ക്കു ഇക്കുറി സീറ്റ് നല്‍കിയിട്ടില്ല.

   കഴിഞ്ഞ തവണ ആറ് വനിതകള്‍ക്കു സീറ്റ് നല്‍കിയപ്പോള്‍ ഇക്കുറി 8 വനിതകള്‍ക്ക് ഇടംനല്‍കി. കോണ്‍ഗ്രസ് ഡല്‍ഹിയിലെ 14 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണു സുചന. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 11ന് നടക്കും.

    മറ്റു പ്രധാന സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും: സത്യേന്ദ്ര ജെയിന്‍-ശകുര്‍ ബസ്തി, ജിതേന്ദ്ര തോമര്‍-ത്രിനഗര്‍, ജര്‍നെയില്‍ സിങ്-തിലക് നഗര്‍, അതിഷി-കല്‍കജി, എസ് കെ ബഗ്ഗ-കൃഷ്ണ നഗര്‍.




Tags:    

Similar News