ഇസ്രായേല്‍-യുഎസ് ആക്രമണം; ഇറാനില്‍ ഇതുവരെ 1900 പേര്‍ കൊല്ലപ്പെട്ടു; ലബ്‌നാനില്‍ 1100
ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 1900 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24800 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലബ്‌നാനില്‍ 1100 പേരും കൊല്ലപ്പെട്ടു. 3119 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ പതിനെട്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു. 5226 പേര്‍ക്ക് പരിക്കേറ്റു. ലബ്‌നാനില്‍ കുറഞ്ഞത് മൂന്ന് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു.
യുദ്ധം തുടങ്ങിയതിന് ശേഷം 13 അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ നാല് പേരും ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ 20 പേരും കൊല്ലപ്പെട്ടു. ഇറാനിയന്‍ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകള്‍ സംഘര്‍ഷത്തില്‍ പ്രവേശിച്ച ഇറാഖില്‍, സുരക്ഷാ സേനയിലെ 80 അംഗങ്ങള്‍ കൊല്ലപ്പെട്ടു.