ബധിരയും മൂകയുമായ 26കാരിയെ പീഡിപ്പിച്ച് കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ സായ് നാഥ് ബിന്‍മോദ് എന്ന 24കാരന്‍ അറസ്റ്റിലായി.

Update: 2020-12-10 16:09 GMT

ഔറംഗബാദ്: ബധിരയും മൂകയുമായ 26കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം മര്‍ദ്ദിച്ചും കല്ലുകൊണ്ടു തലക്കടിച്ചും കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ സായ് നാഥ് ബിന്‍മോദ് എന്ന 24കാരന്‍ അറസ്റ്റിലായി.

നന്ദേദിലെ ബിലോലി തെഷില്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അടുത്തുള്ള സ്ഥലത്തേക്ക് തനിച്ച് പോവുകയായിരുന്ന യുവതിയെ സായ്‌നാഥ് കടന്നു പിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം മര്‍ദിച്ചും കല്ലുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പോലിസ് പറഞ്ഞു.

Tags: