കശ്മീരില്‍ പകല്‍സമയ കര്‍ഫ്യു പിന്‍വലിച്ചു; മൊബൈല്‍ ഫോണ്‍ നിയന്ത്രണം തുടരും, നേതാക്കളെ വിട്ടയച്ചില്ല

മൊബൈല്‍ ഫോണ്‍ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.

Update: 2019-09-28 10:48 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 22 ജില്ലകളിലും പകല്‍സമയ കര്‍ഫ്യു പിന്‍വലിച്ചു. ആകെയുള്ള 105 പോലിസ് സ്‌റ്റേഷന്‍ പരിധിയിലും പകല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകശ്മീര്‍ പോലിസ് അറിയിച്ചു. അതേസമയം, മൊബൈല്‍ ഫോണ്‍ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ ആഗ്‌സത് അഞ്ചിനാണ് ഭരണകൂടം സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.

അതിനിടെ, കശ്മീരിന് പ്രത്യേക അവകാശം നല്‍കിയ 370ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക. 1954 ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്.




Tags:    

Similar News