അടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ടു

Update: 2022-05-27 15:33 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് യുവാവിന് നേരെ ക്രൂരമായ മര്‍ദനം. അടിമ വേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. 31 മണിക്കൂര്‍ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിച്ചതായി അംബേദ്കറേറ്റ് പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. രാധശ്യാം മേഘ് വാള്‍ എന്ന ദലിത് യുവാവാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ദലിത് യുവാവിനെ ചങ്ങലയില്‍ ബന്ധിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: