കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ ആക്രമണം

Update: 2020-04-27 12:08 GMT

മലപ്പുറം: കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയിലാണ് സംഘപരിവാര അനുകൂലികള്‍ അസഭ്യവര്‍ഷം നടത്തുന്നത്. 'വിയോജിപ്പുകള്‍ക്ക് താഴിടാന്‍ അനുവദിക്കില്ല' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് നടത്തുന്ന ഓണ്‍ലൈന്‍ കാംപയിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഘപരിവാര അനുകൂലികള്‍ അശ്ലീല കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. കൊവിഡിന്റെ ഭീതിയില്‍ രാജ്യം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും എന്‍ആര്‍സി സമര പോരാളികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ വേട്ടയാടലിനെതിരെ വീഡിയോയില്‍ പ്രതിപാദിച്ചതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും സംഘപരിവാര ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും കെ പി ഫാത്തിമ ഷെറിന്‍ പറഞ്ഞു.


Tags: