വ്യാപാരയുദ്ധത്തിലേക്ക്; പാകിസ്താന് ഇറക്കുമതി നികുതി 200ശതമാനം ഉയര്‍ത്തി ഇന്ത്യ

Update: 2019-02-16 19:43 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ വ്യാപാര യുദ്ധത്തിനൊരുങ്ങി ഇന്ത്യ. വ്യാപാര സൗഹൃദ പങ്കാളിത്ത പദവി കഴിഞ്ഞദിവസം എടുത്തുകളഞ്ഞയുടനെയാണ് നികുതി ഭാരം വര്‍ധിപ്പിച്ചുള്ള ഇന്ത്യയുടെ നടപടി. ഇതിന്റെ ഭാഗമായി പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. പാകിസ്താന് നല്‍കിവരുന്ന സൗഹൃദ വ്യാപാര പങ്കാളി പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം നടത്തിയിരിക്കുന്നത്. നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: