മദ്യവില്‍പ്പനശാലകളിലെ തിരക്ക്: മദ്യം വാങ്ങാനെത്തുന്നവര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് നാളെ തന്നെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദ്യശാലയ്ക്കു മുന്നില്‍ പോലിസ് ബാരിക്കേഡ് വെച്ച് മദ്യാം വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി പറഞ്ഞു

Update: 2021-08-10 06:07 GMT

കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.മദ്യം വാങ്ങാന്‍ എത്തുന്നവരും വാക്‌സിന്‍ സ്വീകരിച്ചവരോ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്യശാലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് നാളെ തന്നെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദ്യശാലയ്ക്കു മുന്നില്‍ പോലിസ് ബാരിക്കേഡ് വെച്ച് മദ്യാം വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി പറഞ്ഞു.ഈ സാഹചര്യത്തില്‍ ഉചതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരോ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മദ്യശാലയില്‍ എത്തുന്നവരും വാക്‌സിന്‍ സ്വീകരിച്ചവരോ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്

Tags:    

Similar News