ബാലഭാസ്‌കറിന്റെ മരണം; സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ചോദ്യം ചെയ്യാന്‍ അനുമതി

അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്.

Update: 2019-06-07 15:48 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ അനുമതി. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് അനുമതി നല്‍കിയത്. കാക്കനാട് ജയില്‍ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്. എന്നാല്‍, ഇക്കാര്യം കടയുടമ നിഷേധിച്ചു. അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി.

കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നു ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്‌കര്‍ വാഹനമോടിച്ചെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുന്‍ തന്നെയാണ് വണ്ടിയെടിച്ചതെന്ന നിലപാടില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉറച്ചുനില്‍ക്കുന്നു.

അന്വേഷണത്തില്‍ നിര്‍ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം താന്‍ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി െ്രെകം ബ്രാഞ്ചിനോട് സമ്മതിച്ചു. കട ഉടമ ഷംനാദിന്റെ സുഹൃത്തിന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നാണ് തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് എന്നാല്‍ പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് മാറ്റുകയായിരുന്നു. 

Tags:    

Similar News