പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല: എം വി ഗോവിന്ദന്‍

Update: 2023-12-29 11:58 GMT

തിരുവനന്തപുരം: പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഇത് അപല്‍ക്കരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ച് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും മനസ്സിലാക്കണം. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണം. വ്യക്തമായ നിലപാടും രാജ്യത്തെ രക്ഷിക്കാനുള്ള മുദ്രാവാക്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരുപാര്‍ട്ടിക്കും ശക്തിപ്പെട്ട് മുന്നോട്ടുപോവാന്‍ സാധിക്കൂ. ഈ അടിസ്ഥാനപരമായ ധാരണകളില്‍നിന്ന് പിന്നോട്ടുപോവുന്ന കോണ്‍ഗ്രസ് സമീപനം ആപല്‍ക്കരമാണ്. ചില ആളുകള്‍ വിശ്വാസത്തിന്റെ കുത്തകാവകാശികളെന്ന് അവകാശപ്പെടുകയാണ്. വര്‍ഗീയ വാദികള്‍ വിശ്വാസത്തെ ഉപകരണമാക്കുകയാണ്. വിശ്വാസികള്‍ക്ക് വര്‍ഗീയവാദി ആവാന്‍ പറ്റില്ല. അതിനാല്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വര്‍ഗീയവാദികള്‍ യഥാര്‍ഥത്തില്‍ വിശ്വാസികളല്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും മുസ് ലിം ലീഗിലും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ലീഗ് കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News