ഭഗവല്‍ സിങ് പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ല, പിന്നെങ്ങനെ അയാള്‍ക്കെതിരേ നടപടി സ്വീകരിക്കും: സിപിഎം ഏരിയ സെക്രട്ടറി

Update: 2022-10-12 15:05 GMT

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്ന് സിപിഎം. ഇത്തരമൊരു സാഹചര്യത്തില്‍ പിന്നെ എങ്ങനെ അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് ചോദിച്ചു.

ഭഗവല്‍ സിങ് സിപിഎം അനുഭാവിയായിരുന്നു. നേരത്തെ ചില പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, പു.ക.സ എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞെന്നും പ്രദീപ് പറഞ്ഞു.

ഭഗവല്‍ സിങ് സിപിഎം പ്രാദേശിക നേതാവാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായതോടെയാണ് സിപിഎം ഏരിയ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം, ഇലന്തൂരില്‍ നടന്ന നരബലിക്കെതിരെ സിപിഎം കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതും അതിനെതിരായി ശക്തമായ പോരാട്ടത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതുമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

Tags:    

Similar News