സാമ്പത്തിക ക്രമക്കേട്: പി കെ ശശിയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

Update: 2022-10-13 05:40 GMT

പാലക്കാട്: സാമ്പത്തിക ക്രമേക്കേട് ആരോപണത്തില്‍ കെടിഡിസി ചെയര്‍മാന്‍ പി കെ ശശിക്കെതിരേ സിപിഎം നടപടിയുണ്ടായേക്കും. നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കും.

മണ്ണാര്‍ക്കാട് മേഖലയിലെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിവിധ ബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി, സ്വജനപക്ഷപാതപരമായി നിയമനങ്ങള്‍ നടത്തി എന്നുള്ളതാണ് പരാതി. പികെ ശശിയെ പിന്തുണയ്ക്കുന്ന ആളുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ജോലി നല്‍കുകയും അനധികൃതമായി ലോണ്‍ പാസാക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ആദ്യ ഘടത്തില്‍ പരാതി ഗൗരവമായി പരിഗണിച്ചിരുന്നില്ലെങ്കിലും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പാര്‍ട്ടി ഇടപെടുകയായിരുന്നു.

Tags: