കട്ടൗട്ടില്‍ നിന്ന് പിണറായിയുടെ തലവെട്ടിയത് ആര്‍എസ്എസ്സെന്ന് സിപിഎം

Update: 2021-04-05 06:55 GMT

കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ കട്ടൗട്ടില്‍ നിന്നു തലവെട്ടിമാറ്റിയതിനു പിന്നില്‍ ആര്‍എസ്എസ്സെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരക്കാരുടെ വികൃത മനസ്സും ദുഷ്ട ചിന്തയും തെളിഞ്ഞ് കാണുന്നുണ്ടെന്നും പ്രകോപനം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ആര്‍എസ്എസ് സംഘമാണ് മമ്പറത്ത് ഉള്ളത്. ഇത്തരക്കാരാണ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന പ്രവൃത്തിക്ക് പിന്നിലെന്നും എം വി ജയരാജന്‍ പറഞ്ഞു. കട്ടൗട്ടില്‍ നിന്നു തല വെട്ടിമാറ്റിയ സ്ഥലം എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മമ്പറത്ത് തന്നെ മറ്റൊരിടത്തും മുഖ്യമന്ത്രിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. മണ്ഡലത്തിലെയും ജില്ലയിലെയും മറ്റ് പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.

CPM claimed Pinarayi's beheaded by RSS from cutout

Tags:    

Similar News