കണ്ണൂരില്‍ മദ്‌റസ അധ്യാപകനു നേരെ സിപിഎം വധശ്രമം

സംഭവത്തില്‍ സിപിഎം പ്രവൃത്തകരായ ഷെറിന്‍, പ്രശോഭ്, ജിജിന്‍ രാജ്, ശരത്ത്, റിജില്‍, ശ്രീരാഗ് എന്നിവര്‍ക്കെതിരേ ചക്കരക്കല്‍ പോലിസ് കേസ് എടുത്തു.

Update: 2019-04-15 05:15 GMT

ചാല: തോട്ടട നുസ്‌റത്തുല്‍ മദ്‌റസയിലെ അധ്യാപകനും കോയ്യോട് ഐസിഎസ് കോര്‍ണറില്‍ താമസക്കാരനുമായ മുസവിര്‍ (20)നെ വീട് കയറി ആക്രമിച്ച് വധിക്കാന്‍ ശ്രമം. തടയാന്‍ ശ്രമിച്ച മാതാവ് അസ്മ (44) യെ അപമാനിക്കാനും ശ്രമം നടന്നു. സംഭവത്തില്‍ സിപിഎം പ്രവൃത്തകരായ ഷെറിന്‍, പ്രശോഭ്, ജിജിന്‍ രാജ്, ശരത്ത്, റിജില്‍, ശ്രീരാഗ് എന്നിവര്‍ക്കെതിരേ ചക്കരക്കല്‍ പോലിസ് കേസ് എടുത്തു.

പരിക്കേറ്റ രണ്ട് പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡ് നശിപ്പിക്കുകയും തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് തകര്‍ക്കുകയും ചെയ്യിതതിനെ തുടര്‍ന്ന് രണ്ട് പരാതികള്‍ ചക്കരക്കല്‍ പോലിസ് മുമ്പാകെ യുഡിഎഫ് നല്‍കിയിരുന്നു.

എന്നാല്‍ പ്രതികളെ ആരെയും പോലിസ് അറസ്റ്റ് ചെയ്യിതിരുന്നില്ല ഇതിനെതിരേ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതാണ് മുസവിറിനെതിരേയുള്ള ആക്രമണത്തില്‍ കലാശിച്ചത്. എസ്‌കെഎസ്എസ്എഫ് ശാഖ സെക്രട്ടറി കൂടിയാണ് പരിക്കേറ്റ മുസവിര്‍. അക്രമത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട് മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അബ്ദുള്‍ കരീം ചേലേരി, സി രഘുനാഥ്, എന്‍ പി താഹിര്‍, എം കെ മോഹനന്‍, അഡ്വ. ഇ ആര്‍ വിനോദ്, കെ സി മുഹമ്മദ് ഫൈസല്‍, എന്‍ കെ റഫീഖ്, റിയാസ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, മനോഹരന്‍ ചാല, ഷക്കീര്‍ മൗവ്വഞ്ചേരി, ഫത്താഹ്, കെ സുധാകരന്‍, എം എം സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News