കൊവിഡ്: പരീക്ഷാ ഫീസ് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

ഡല്‍ഹി ഹൈക്കോടതിയുടെ സെപ്തംബര്‍ 28ലെ ഉത്തരവിനെതിരേ സര്‍ക്കാരിതര സംഘടനയായ സോഷ്യല്‍ ജൂറിസ്റ്റാണ് ഹരജി സമര്‍പ്പിച്ചത്.

Update: 2020-11-17 09:51 GMT

ന്യൂഡല്‍ഹി: കൊവിഡും അതുമൂലമുണ്ടായ സാമ്പത്തിക പ്രയാസവും കണക്കിലെടുത്ത് നടപ്പ് അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫീസ് ഒഴിവാക്കാന്‍ സിബിഎസ്ഇക്കും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

ഡല്‍ഹി ഹൈക്കോടതിയുടെ സെപ്തംബര്‍ 28ലെ ഉത്തരവിനെതിരേ സര്‍ക്കാരിതര സംഘടനയായ സോഷ്യല്‍ ജൂറിസ്റ്റാണ് ഹരജി സമര്‍പ്പിച്ചത്.കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ആര്‍ സുഭാഷ് റെഡ്ഢി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ബെഞ്ച് വ്യക്തമാക്കി.

കോടതിക്ക് എങ്ങനെ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കാനാവും? ഇത്തരമൊരു ആവശ്യവുമായി ഹര്‍ജിക്കാര്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെ സമാനമായ ആവശ്യവുമായി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടിയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

Tags: