വടകരയില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുട്ടുങ്ങല്‍ വലിയ ജുമാമസ്ജിദില്‍ നടത്തി.

Update: 2020-09-20 16:40 GMT

വടകര: ചോറോട് പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. മുട്ടുങ്ങല്‍    വരയന്റെ വളപ്പില്‍ ഹസന്‍ മുസലിയാര്‍(90) ആണ് മരിച്ചത്. പ്രായത്തിന്റെ അവശതകള്‍ കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇദ്ദേഹം പനി വന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.

ചോറോട് പഞ്ചായത്തിലെ കൊവിഡ് രോഗികള്‍ കൂടുതലുള്ള 17ാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ വീട്. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുട്ടുങ്ങല്‍ വലിയ ജുമാമസ്ജിദില്‍ നടത്തി. ഭാര്യ: ബീവി. മക്കള്‍: അഹമ്മദ്, കദീജ, മഹമൂദ്, മജീദ്, ഹാരിസ്, ആരിഫ. മരുമക്കള്‍: ഹൈറുന്നിസ, റംല, ഷാഹിദ, ഹസീന, റഫീഖ്.

Tags: