വടകരയില്‍ വീണ്ടും കൊവിഡ് മരണം

ഏറാമല മേപ്പാട്ട്മുക്ക് ചെറിയ കണ്ണംകുളങ്ങര ഗ്രീന്‍ വില്ലയില്‍ പി എം ശശി(57) ആണ് മരിച്ചത്.

Update: 2020-08-07 13:59 GMT

വടകര: താലൂക്കില്‍ വീണ്ടും കൊവിഡ് മരണം. ഏറാമല മേപ്പാട്ട്മുക്ക് ചെറിയ കണ്ണംകുളങ്ങര ഗ്രീന്‍ വില്ലയില്‍ പി എം ശശി(57) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മരണം.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: രമ(അങ്കനവാടി അധ്യാപിക). മക്കള്‍: ഹന്ന, ഹാനിയ. സഹോദരങ്ങള്‍: ബാലന്‍, നളിനി, ശൈലജ, പരേതനായ വത്സലന്‍. 

Tags: