കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു

Update: 2020-10-18 19:04 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 701ആയി.

663 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 1,16,146 ആയി. 752 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 107860ആയി.

ആകെ 7585 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 138 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4959 പേരില്‍ കൊവിഡ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 828165 ആയി.

Tags: