കുവൈത്തില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു; 614 പുതിയ കേസുകള്‍

Update: 2020-09-30 12:55 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന്‌പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 610 ആയി.

614 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 1,05,182 ആയി.



639 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 96688ആയി. ആകെ 7884പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു 134ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4436പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 747233 ആയി.

Tags:    

Similar News