കൊവിഡ് 19: കുവൈത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചു

463സ്വദേശികള്‍ അടക്കം 703പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 50644 ആയി.

Update: 2020-07-06 18:03 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് അഞ്ച് പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 373 ആയി. 463സ്വദേശികള്‍ അടക്കം 703പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 50644 ആയി.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വ്വാനിയ 131, അഹമദി 269, ഹവല്ലി 115, കേപിറ്റല്‍ 68, ജഹറ 180. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സബാഹ് സാലെം 20, സഅദ് അബ്ദുല്ല 40 , സാല്‍മിയ 23 , ജാബര്‍ അലി 32 , ജിലീബ് 24 , വാഹ 24.

ഇന്ന് 538 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 41001ആയി. ആകെ 9270പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 152പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. 

Tags: