കൊവിഡ് 19: സൗദിയില്‍ മരണം രണ്ടായി

Update: 2020-03-25 13:19 GMT

റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.മക്കയിലാണ് 46കാരന്‍ മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവും മക്ക മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഫ്ഗാന്‍ പൗരന്‍ കൊവിഡ് 19 രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. അതിനിടെ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി ഉയര്‍ന്നു. പുതുതായി 133 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. റിയാദ്-83, ദമ്മാം-13, ജിദ്ദ-10, മദീന-6, ഖത്തീഫ്-6, അല്‍കോബാര്‍-6, നജ്‌റാന്‍-5, അബഹ-2, അറാര്‍-2, ദഹ്‌റാന്‍-1, ജുബൈല്‍-1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.




Tags: