സൗദിയില്‍ ഒരു മരണം കൂടി; 112 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

Update: 2020-03-26 13:14 GMT

ദമ്മാം: കൊവിഡ് 19 ബാധിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൂടി മരിച്ചു. മദീനയിലാണ് ഒരു വിദേശിയുടെ മരണം റിപോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 112 പേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1012 ആയി ഉയര്‍ന്നു. അതിനിടെ, നാലുപേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 33 ആയി. കൊവിഡ് ബാധിച്ചവരില്‍ 23 പേര്‍ ആരോഗ്യ ജീവനക്കാരാണ്. വൈറസ് ബാധിതരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പടര്‍ന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.




Tags: