കൊവിഡ് 19: ജുമുഅയ്ക്ക് പകരം ളുഹര്‍ നമസ്‌കരിക്കുക: സമസ്ത

മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും നേതാക്കള്‍ പറഞ്ഞു.

Update: 2020-03-26 03:39 GMT

കോഴിക്കോട്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹര്‍ നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം കാരണം ശാഫിഈ മദ്ഹബില്‍ നാല്‍പതു പേര്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതെ വന്ന ദു:ഖകരമായ കാര്യം അറിഞ്ഞിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ളുഹര്‍ നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകള്‍ നിര്‍വഹിക്കാനും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്'.സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Tags: