ആലപ്പുഴയില്‍ 10ല്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നത് നിരോധിച്ചു

Update: 2020-03-21 11:17 GMT

ആലപ്പുഴ: കൊറോണ പ്രതിരോധ ഭാഗമായി ആലപ്പുഴയില്‍ 10ല്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചു. ഇതനുസരിച്ച് കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.




Tags: