ലോക്ക് ഡൗണ്‍: പ്രവേശനത്തിനായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ല

പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഒരിക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Update: 2020-05-17 16:42 GMT

തിരുവനന്തപുരം: കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നതിനാല്‍ നാളെ തുടങ്ങുന്ന സ്‌കൂള്‍ അഡ്മിഷനായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ അഡ്മിഷനായി തയാറാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം തയാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന്‍ നേടാവുന്നതാണ്.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളു. അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലാത്തതാണ്. പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങള്‍ ഒരിക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

Tags:    

Similar News