തവണകളായി ജുമുഅ നമസ്‌കാരം പാടില്ല; പോലിസ് മേധാവിയുടെ നിര്‍ദേശം പാലിക്കുമെന്ന് സുന്നി യുവജനവേദി

കൃത്യമായ അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ജുമുഅ നമസ്‌കാരം നടന്നത്.

Update: 2020-06-18 15:14 GMT

മലപ്പുറം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പരമാവധി 100 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു പ്രാര്‍ത്ഥന മാത്രമായി നടത്തണമെന്ന പോലിസ് മേധാവിയുടെ നിര്‍ദേശം എല്ലാ മഹല്ല് ജമാഅത്തുകളും മാനിക്കുമെന്ന് സുന്നി യുവജനവേദി സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

ഒരേ പള്ളിയില്‍ ഒന്നിലധികം വീണ്ടും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും പോലിസ് മേധാവി അറിയിച്ചിരുന്നു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച തവണകളായാണ് ജുമഅ നമസ്‌കാരം നടന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ജുമുഅ നമസ്‌കാരം ഉള്‍പ്പടെ പള്ളികളില്‍ നടക്കുന്നത്. കൃത്യമായ അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ജുമുഅ നമസ്‌കാരം നടന്നത്. 

Tags:    

Similar News