ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും

ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.

Update: 2020-05-16 17:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും. ഇതിനുള്ള നടപടി ക്രമങ്ങള്‍ കേരള ഹൗസിലെ നോര്‍ക്ക് ഓഫിസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.

വൈകുന്നേരം ആയിരിക്കും ട്രെയിന്‍ പുറപ്പെടുന്നത്. അതേസമയം, ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡല്‍ഹിയിലുള്ള വ്യക്തികള്‍ <നോര്‍ക്ക ഐഡി><പേര്> എന്നീ വിവരങ്ങള്‍ 17ന് രാവിലെ 10ന് മുമ്പായി 8800748647 എന്ന നമ്പരില്‍ എസ്എംഎസ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മെസേജ് അയയ്‌ക്കേണ്ടതില്ല. 

Tags: