ടൂറിസം മേഖല അടുത്തകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് കേന്ദ്രം

Update: 2020-09-16 14:09 GMT

ന്യൂ ഡൽഹി: കൊവിഡ് -19 ൻ്റെ ആഘാതം രാജ്യത്തെ ടൂറിസം മേഖലയെ  സാരമായി ബാധിച്ചെന്നും അടുത്തകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നു പോകുന്നതെന്നും കേന്ദ്ര ടൂറിസം മന്ത്രി  പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു .ലക്ഷദ്വീപിൽ നിന്നുമുള്ള ലോക്സഭാ അംഗം മുഹമ്മദ് ഫൈസൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .ടൂറിസം മേഖലയിലുണ്ടായ ആഘാതം, തൊഴിൽ നഷ്ടം എന്നിവ പഠിക്കാനും  വിലയിരുത്തുന്നതിനുമായി  യാതൊരുനടപടികളും  വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല .ടൂറിസം മേഖലയ്ക്ക് ആശ്വാസം നൽകുന്നതിനായി കൊവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് ടൂറിസത്തിന്റെ വികസനത്തിനും ടൂറിസത്തിന്റെ ഉന്നമനത്തിനുമായി ഫണ്ട് അനുവദിക്കുന്നതിനുള്ള ഒരു നിർദ്ദേശവും ടൂറിസം മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും  ,ബിസിനസ്സ് സുഗമമായി പുനരാരംഭിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബി & ബി / ഹോം സ്റ്റേകൾ, ടൂറിസം സേവന ദാതാക്കൾക്ക് വിശദമായ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു .

Tags:    

Similar News