കൊവിഡ്:രാജ്യത്ത് 18,815 പുതിയ രോഗികള്‍,ടിപിആര്‍ 5 ശതമാനത്തിലേക്ക്

Update: 2022-07-08 05:29 GMT
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു.24 മണിക്കൂറിനുള്ളില്‍ 18,815 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.96 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

38 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5,25,343 ആയി.അതേസമയം രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 1,22,335 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധയുടെ 0.28 ശതമാനം ഉള്‍പ്പെടുന്നു.

കേരളത്തില്‍ നിന്നാണ് കൊവിഡ് കേസുകള്‍ ഭൂരിഭാഗവും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ മാത്രം 3310 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്.കേരളത്തില്‍ 15.44 ശതമാനമാണ് ഇന്നലെ ടിപിആര്‍.17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 198.51 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags: