എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ്

Update: 2020-10-02 13:31 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 851 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 30 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്. 147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഐ എന്‍ എച്ച് എസിലെ മൂന്നുപേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് 212 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 206 പേര്‍ എറണാകുളം ജില്ലക്കാരും 5 പേര്‍ മറ്റ് ജില്ലക്കാരും ഒരാള്‍ മറ്റ സംസ്ഥാനത്തുനിന്നുമാണ്. ഇന്ന് 1932 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1093 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 24451 ആണ്. ഇതില്‍ 22638 പേര്‍ വീടുകളിലും 156 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1657 പേര്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

    ഇന്ന് 210 പേരെ ആശുപത്രിയിലും എഫ്എല്‍ടിസിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ ടി സികളില്‍ നിന്ന് 183 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 9422 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ്-241, പി വി എസ്-27, സഞ്ജീവനി -110, സ്വകാര്യ ആശുപത്രികള്‍-719, എഫ്എല്‍ടിസികള്‍-1788, വീടുകള്‍ -5795 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് പരിശോധനയുടെ ഭാഗമായി 1379 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1580 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാംപിളുകള്‍ ഉള്‍പ്പെടെ ഇനി 1061 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2216 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Covid: 1042 cases in Ernakulam district today




Tags:    

Similar News