കൊറോണ: ആലപ്പുഴയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രി വിട്ടു

ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Update: 2020-02-13 07:23 GMT

ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവാതിനാലാണ് ഡിസ്ചാര്‍ജ് ചെയ്തത്. ജനുവരി 24ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥിക്ക് ഫെബ്രുവരി രണ്ടിനാണ് വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നത്. അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. 14,480 പേര്‍ക്കു കൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. രോഗം എവിടേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News