കുടകില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിലക്കേര്‍പ്പെടുത്തി വയനാട് ജില്ലാ ഭരണകൂടം

കൊവിഡ് 19 രോഗഭീതിയുടെ പശ്ചാതലത്തില്‍ കുടകിലേക്ക് യാത്ര വേണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കുടകിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ണാട സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് യാത്ര വിലക്കിയത്.

Update: 2020-03-19 18:41 GMT

മംഗളൂരു: കര്‍ണാകയിലെ കുടകില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്ന് 15ന് ബംഗളൂരുവില്‍ എത്തിയയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.


15ന് വൈകീട്ട് 4.30ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ആള്‍ ഒരുമണിക്കൂറോളം എയര്‍പോര്‍ട്ടില്‍ ചിലവഴിച്ചിട്ടുണ്ട്. തുടര്‍ന്ന് ബിഎംടിസി ബസില്‍ 6.30ന് മൈസൂര്‍ റോഡിലുള്ള സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ എത്തി. അവിടെ നിന്ന് മല്ലേശ്വരം അല്‍ബേക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് രാത്രി 10ന് ഓട്ടോയില്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്റിലേക്ക് തന്നെ മടങ്ങി. അവിടെ നിന്ന് രാത്രി 11.30നുള്ള ബസ്സിലാണ് കുടകിലേക്ക് മടങ്ങിയത്. രോഗം സ്ഥിരീകരിച്ചയാളുടെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് 19 രോഗഭീതിയുടെ പശ്ചാതലത്തില്‍ കുടകിലേക്ക് യാത്ര വേണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കുടകിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ണാട സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് യാത്ര വിലക്കിയത്. വിദേശത്ത നിന്നും തിരിച്ചെത്തിയ 161 പേരാണ് കുടകില്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുള്ളത്.

Tags: