കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു, ഇന്നലെ മരിച്ചത് 103 പേര്‍

അതേസമയം, യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ വകുപ്പാണ് ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

Update: 2020-02-11 01:25 GMT

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ആകെ 1011 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം 103 പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ 42,300 ആയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 400 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാന നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചു. രോഗഭീതി ആഗോള വിപണിയില്‍ എണ്ണ, ഊര്‍ജ മേഖലകളില്‍ വലിയ തിരിച്ചടിയുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ വകുപ്പാണ് ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഈ വ്യക്തി നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.യു.എ.ഇ.യില്‍ കൊറോണ സ്ഥിരീകരിക്കുന്ന എട്ടാമത്തെ കേസാണിത്. കൊറോണ വൈറസ് ബാധിച്ചവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യ നിലമെച്ചപ്പെട്ടുവരികയാണെന്ന് യുഎഇ. ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കൊറോണ കേസു കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎഇയില്‍ രണ്ട് ലക്ഷത്തിലധികം ചൈനീസ് പൗരന്മാര്‍ താമസിച്ചു വരുന്നുണ്ടെന്നാണ് കണക്കുകള്‍. നിരന്തരമായ സമ്പര്‍ക്കം ചൈനയുമായി പുലര്‍ത്തുന്നതിനാല്‍ തന്നെ വൈറസ് പ്രതിരോധനത്തിന് കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.




Tags:    

Similar News