കൊറോണ ഇനി 'കൊവിഡ്-19'; ചൈനയില്‍ മരണം 1113 ആയി

കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

Update: 2020-02-12 03:02 GMT

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി. ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. അതിനിടെ, ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 'കൊവിഡ് 19' (Covid-19) എന്ന് പേര് നല്‍കി.

കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് 'കൊവിഡ് 19'. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

Tags:    

Similar News