കോവിഡ് 19: ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 52 ആയി
സംസ്ഥാന ആരോഗ്യ അധികൃതരുടെ കണക്കനനുസരിച്ച് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 61 ആണ്. കേരളത്തില്‍ എട്ടും കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മൂന്നുപേര്‍ക്കും അടക്കം ഇന്നലെ മാത്രം 14 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് (കോവിഡ് 19) ബാധിതരുടെ എണ്ണം 52 ആയി. ഡല്‍ഹിയിലും രാജസ്ഥാനിലുമാണ് പുതിയ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംസ്ഥാന ആരോഗ്യ അധികൃതരുടെ കണക്കനനുസരിച്ച് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 61 ആണ്.
കേരളത്തില്‍ എട്ടും കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മൂന്നുപേര്‍ക്കും അടക്കം ഇന്നലെ മാത്രം 14 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1,400 പേര്‍ നിരീക്ഷണത്തിലാണ്.
കേരളത്തില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. 1,495 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകളും കോളേജുകളും ഈ മാസം 31 വരെ അടച്ചു. 7ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. പൊതുപരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ 24 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതില്‍നിന്നും 19 എണ്ണം കുറവാണിത്.