ജുമുഅ പ്രഭാഷണത്തിനു നിയന്ത്രണ നോട്ടിസ്; മയ്യില്‍ പോലിസ് സ്‌റ്റേഷനിലേക്ക് എസ് ഡിപി ഐ മാര്‍ച്ച് നടത്തി

Update: 2022-06-15 07:49 GMT

എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മയ്യില്‍ പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു




മയ്യില്‍(കണ്ണൂര്‍): ജുമുഅ പ്രഭാഷണത്തില്‍ പ്രവാചക നിന്ദയ്‌ക്കെതിരായ പ്രസംഗത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരേ എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മയ്യില്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മയ്യില്‍ പള്ളി പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന്‍ കവാടത്തില്‍ പോലിസ് തടഞ്ഞു. എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയ മയ്യില്‍ പോലിസിന്റെ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്എസിഎന്റെ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി നേതാവ് ശശികലയും പി സി ജോര്‍ജ്ജും പാലാ ബിഷപ്പുമെല്ലാമാണ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്വേഷ പ്രഭാഷണം നടത്തിയത്. എന്നിട്ടും ചര്‍ച്ചുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നല്‍കാത്ത നോട്ടീസാണ് പള്ളികള്‍ക്ക് മാത്രം നല്‍കുന്നത്. ഇത് മയ്യില്‍ പോലിസ് സ്‌റ്റേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നടപടിയായി ചുരുക്കിക്കാണരുത്. കേരളത്തില്‍ പിണറായി സര്‍ക്കാരിനു കാഴീല്‍ ആഭ്യന്തര വകുപ്പില്‍ കയറിക്കൂടിയ സംഘപരിവാരമാണ് ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. മുസ് ലിംകളെയും പള്ളികളെയും സംശയനിഴലിലാക്കുന്ന നടപടിയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.


എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, ഇസ് ഹാഖ് സംസാരിച്ചു.




Tags:    

Similar News