രാജസ്ഥാനില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ബിജെപി

സംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച എംപി ബെനിവാളിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നും ബിജെപി പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Update: 2019-11-13 10:31 GMT

ജയ്പൂര്‍: കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരിയുടെ കാറിന് നേരെ കല്ലേറ്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടക്കുന്ന മത ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി എംഎല്‍എ ഹനുമാന്‍ ബെനിവാളിനൊപ്പം പോവുമ്പോഴാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

സംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച എംപി ബെനിവാളിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നും ബിജെപി പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ മന്ത്രിയുടെ വാഹനത്തിന്റെ ജനല്‍ ചില്ലിനും പോലിസ് ജീപ്പിനും കേടുപാട് ഉണ്ടായതായി പോലിസ് പറഞ്ഞു. അക്രമ സാധ്യത മുന്നില്‍ കണ്ട് പോലിസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ ചിലര്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും ഇരു നേതാക്കളും ചടങ്ങില്‍ പങ്കെടുത്തതായും പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ബെനിവാള്‍ കോണ്‍ഗ്രസ് മന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News